about poothotta...

എന്റെ ഫോട്ടോ
poothotta , ernakulam, keralam, India
ഞാന്‍ നവീന്‍ ........, അവകാശവാദങ്ങളൊന്നും ഇല്ല. എഴുതാന്‍ അറിഞ്ഞിട്ടോ വേണ്ടത്ര വിവരമുണ്ടായിട്ടോ ഒന്നുമല്ല ബ്ലോഗാന്‍ തുടങ്ങിയത്... സോ..,സ്റ്റാന്റേർഡ് പ്രതീക്ഷിക്കരുത്. വഴിതെറ്റി ഇവിടെയെത്തുന്നവരെ 'കൊന്നു കൊലവിളിക്കണം' എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഇതിനു പിന്നിലുള്ളൂ...

2011 ഫെബ്രുവരി 5, ശനിയാഴ്‌ച

പൂത്തോട്ട ബസ്‌ സ്റ്റാന്റ്


ചുവന്ന പെയിന്റടിച്ച ഏറണാകുളം സിറ്റി ബസുകളുടെ ലക്ഷ്മണ രേഖയാണ് പൂത്തോട്ട .ഇതിനപ്പുറത്തെയ്ക്ക് പോകാന്‍ ചുവന്ന ബസുകള്‍ക്ക് അനുവാദമില്ല .. സിറ്റി ബസ്സുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കോട്ടയം വൈക്കം മുതലായ സ്ഥലങ്ങളിലേക്ക് പോകാന്‍ ഇവിടെ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസ്സുകളുടെ സേവനം ലഭ്യമാണ്... കേരളത്തില്‍ ആദ്യമായി KSRTC low floor ബസ്സുകള്‍ നിരത്തിലിരക്കിയത് പൂത്തോട്ടയില്‍ നിന്നാണ്... ഇപ്പോള്‍ ഇവിടെ നിന്നും എറണാകുളം ആലുവ ഞാറക്കല്‍ ഭാഗങ്ങളിലേക്ക് ദിവസേന 21 'ലോ ഫ്ലോര്‍' ബസ് സര്‍വീസുകള്‍ നിലവിലുണ്ട്... പുതിയതിന്റെ കാലം വരുമ്പോള്‍ പഴയതിനെ മറക്കരുതല്ലോ വൈക്കം പൂത്തോട്ട റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന KRO 615 എന്ന നമ്പറില്‍ 'വിര്‍ജിന്‍ മേരി' എന്ന പേരില്‍ ഒരു വണ്ടി മുത്തശ്ശി ഇന്നും പഴമയെ സ്നേഹിക്കുന്ന പൂത്തോട്ടക്കാരുടെ മനസ്സുകളില്‍ ഉണ്ടാവും... പിന്നെയുമുണ്ട് ഒരുപാട് ക്രിസ്തുരാജ്, വേമ്പനാട്, അങ്ങനെ ഒരു പാട്...
അതില്‍ വേമ്പനാടിന്റെ പെര്‍മിറ്റിലാണ് ഇപ്പോള്‍ പൂതോട്ടയിലേക്കുള്ള ലാസ്റ്റ് ബസ്സ്‌ ആയ P.M.S ന്‍റെ ഓട്ടം..

കേരളത്തിലെ എല്ലായിടത്തെയും പോലെ സമയത്തിന്‍റെ പേരില്‍ ഡ്രൈവര്‍ മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കവും ഗുണ്ടായിസവും ഇവിടെ സ്ഥിരം കച്ചേരിയാണ് .

ഒട്ടു മിക്ക വണ്ടിപ്പണിക്കാരും അറിയപ്പെടുന്നത് ഇരട്ടപ്പേരുകളിലാണ്... പൊടി,ഹൃദയം, ഗ്ലാമര്‍, പുളിക്കന്‍, ഓപീയാര്‍, വണ്ടു ,വര്‍ക്കി ,കൊല്ലന്‍,തിളപ്പ് എന്നിവ ഇവിടുത്തെ ജനങ്ങള്‍ കാണാപ്പാഠം പഠിച്ച ഇരട്ടപേരുകളാണ്...
എന്തൊക്കെയായാലും സ്നേഹമുള്ളവരാണ്... എല്ലാവരും തന്നെ (ചില കടും വെട്ട് കേസുകള്‍ ഒഴികെ )

1 അഭിപ്രായം:

  1. നാട്ടിലെ പ്രൈവറ്റ് ബസ്‌ ന്‍റെ പേര് പറഞ്ഞപോള്‍ ഒരു കഥ ഓര്‍ത്തു.. പണ്ട് വേലന്‍ ബസ്‌ വാങ്ങിയ കഥ. പുള്ളി bus ന് പേരിടാന്‍ നോക്കി..ചുറ്റും നോക്കിയപ്പോള്‍ എല്ലാം bus ഉം St.. അപ്പോള്‍ പുള്ളി അങ്ങോരുടെ busന് പേരിട്ടു.St.Valen .അല്ല ഇനി അങ്ങെനെ ഒരു പുണ്യവാളന്‍ ഉണ്ടായി കൂടന്നില്ലല്ലോ !!!

    മറുപടിഇല്ലാതാക്കൂ